Post Category
കുടുംബശ്രീ ഉല്‍പ്പന്ന വിപണനകേന്ദ്രത്തിലെ മുറി ലേലം
ജില്ലാ പഞ്ചായത്ത് കാര്യാലയം പരിസരത്ത് നിര്‍മ്മിച്ച കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രത്തിലെ മൂന്നാം നമ്പര്‍ മുറി വാടകയ്ക്ക് നല്‍കുന്നതിനായി ഈ മാസം 25 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അംഗീകൃത വനിതാഗ്രൂപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ 24 ന് വൈകുന്നേരം നാല് മണിക്കകം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ലേലത്തിന് മുമ്പായി സീല്‍വെച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ 04994 256722.
date
- Log in to post comments