Skip to main content

സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കും

    ജില്ലയില്‍ ജനുവരി 20 ശുചിത്വദിനമായി ആചരിക്കും.  ഈ ദിവസം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കുകയും കൊതുക് വളരുതിനുള്ള എല്ലാ സാഹചര്യങ്ങളം ഒഴിവാക്കുകയും ചെയ്യും.  സ്ഥാപന മേധാവികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.  ഗ്രീന്‍ പ്രോ'ോക്കോള്‍ (പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, പ്ലാസ്റ്റിക് ഇതര ഉത്പങ്ങളുടെ ഉപയോഗം) നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ശുചീകരണം.
ഓഫീസിനകത്തും പുറത്തും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എിവ പാലിക്കുകയും കൊതുക് വളരുതിനുള്ള മുഴുവന്‍ സാഹചര്യങ്ങളും ഒഴിവാക്കിയെ് ഉറപ്പുവരുത്തുകയും ചെയ്യും.  മാലിന്യ നിര്‍മ്മാര്‍ജ്ജനം തലമുറകള്‍ ശീലമാക്കുതിന് ഓരോ ഓഫീസും മാതൃകയാകാനുള്ള നടപടി തുടങ്ങും. ഓഫീസുകളില്‍ കൊതുക് വളരുതിനുള്ള ഒരു സാഹചര്യവുമില്ലെ് ഉറപ്പുവരുത്തും. ഓഫീസ് പരിസരം കാടുപിടിച്ചുകിടക്കുത് കൊതുക് വളരാനുള്ള സാഹചര്യമുണ്ടാകും എതിനാല്‍ പരിസരം വൃത്തിയായി സൂക്ഷിക്കും. ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കുതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. തുടര്‍പരിശോധനയില്‍ ഇത്തരം വീഴചകള്‍ കണ്ടെത്തുപക്ഷം ഓഫീസ് മേധാവി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെ് ജില്ലാകലക്ടര്‍ അറിയിച്ചു.

date