Skip to main content

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2020 ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്കും, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്കും, ഒരു വര്‍ഷ ഡേറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്കും, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്കും ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യത യഥാക്രമം ഡി.സി.എ (പ്ലസ്ടു/പ്രീഡിഗ്രി), സി.സി.എല്‍.ഐ.എസ് (എസ്.എസ്.എല്‍.സി), ഡി.ഡി.ടി.ഒ.എ (എസ്.എസ്.എല്‍.സി), പി.ജി.ഡി.സി.എ (ബിരുദം) എന്നിവയാണ്. ജനുവരി 10നകം അപേക്ഷ ലഭിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  9447488348

date