Post Category
തൊഴില്‍ മേള ജനുവരി നാലിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററി ന്റെയും ആഭിമുഖ്യത്തില്‍ 'ഉന്നതി' മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ 25 ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ 1000-ല്‍ പരം ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ജനുവരി നാലിന് രാവിലെ 9.30 മുതല്‍ മലപ്പുറം ഗവ. കോളജില്‍ നടക്കുന്ന മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സൗജന്യമായി പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04832 734 737, 8078 428 570.
date
- Log in to post comments