Skip to main content

സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക് പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് 18 വയസ്സിനുമുകളില്‍ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. മെഷിന്‍ എംബ്രോയ്ഡറി ആന്‍ഡ് ഗാര്‍മെന്റ് മേക്കിംഗ്, പഴം പച്ചക്കറി സംസ്‌ക്കരണം, ബേക്കിംഗ് ആന്‍ഡ് കണ്‍ഫെക്ഷണറി, ബുക്ക് ബൈന്റിംഗ്, ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ഡ്രസ്സിംഗ് (മാങ്കുറുശ്ശി ഉപകേന്ദ്രത്തില്‍), ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് റിപ്പയര്‍
ഓഫ് ഇലക്ട്രിക്കല്‍ എക്വിപ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ല. നാലുമാസമാണ് കോഴ്‌സുകളുടെ കാലാവധി.  വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി,  പട്ടികവര്‍ഗ, മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടാവും. താല്‍പര്യമുള്ളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് പോളിടെക്‌നിക്കിലെ സി.ഡി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495516223, 9495668597.

date