ലൈഫ് മിഷനിലൂടെ വീട് ലഭിച്ചവരുടെ പുഴ്ക്കൽ ബ്ലോക്ക്തല സംഗമം നടന്നു
ലൈഫ് മിഷനിലൂടെ വീട് ലഭിച്ചവരുടെ പുഴ്ക്കൽ ബ്ലോക്ക് തല സംഗമം നടന്നു. രണ്ട് ഘട്ടങ്ങളിലായി ആകെ 220 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ലൈഫ് മിഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പണി പൂർത്തീകരിക്കുകയും തുടർന്ന് രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുകയുമാണ് ചെയ്യ്തത്. അടുത്ത ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്കാണ് വീടുകൾ നിർമ്മിച്ച് കൊടുക്കുക. കുടുംബശ്രീ, റവന്യൂ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ലീഡ് ബാങ്ക് ' ഫിഷറീസ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, ആരോഗ്യ വകുപ്പ് വ്യവസായ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഗ്രാമീണ വികസന വകുപ്പ് തുടങ്ങിയ വകുപ്പുകൾ പങ്കെടുത്തു. അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിലൈ സ്വയംതൊഴിൽ സംരംഭങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, റേഷൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിവയിലെ തെറ്റ് തിരുത്തൽ എന്നിവ അദാലത്തിൽ കൈകാര്യം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് അഡ്വ.ലൈജു സി എടക്കളത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനിൽ അക്കര എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അജിത കൃഷ്ണൻ, പി ആർ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജു വാസുദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ജയലക്ഷ്മി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് അഡ്വ. ബിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പികെ പുഷ്പാകരൻ എന്നിവർ സംസാരിച്ചു.
- Log in to post comments