Skip to main content

അനലിസ്റ്റ് നിയമനം

അനലിസ്റ്റ് നിയമനം

മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണ നിയന്ത്രണം ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനലിസ്റ്റിനെ നിയമിക്കുന്നു. ബിടെക് (ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. പ്രതിമാസ വേതനം 25000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് ജനുവരി 16 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.അഭിമുഖം ജനുവരി 20 ന് രാവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും.

date