Skip to main content

സാക്ഷരതാ മിഷന്‍:  മികവുത്സവം ഇന്ന്

സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി  കോളനി സാക്ഷരത  പദ്ധതിയുടെ ഭാഗമായി നടത്തുന്ന മികവുത്സവം- സാക്ഷരതാ പരീക്ഷ  ഇന്ന്(ജനുവരി അഞ്ച്) നടക്കും. ജില്ലയിലെ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തി വരുന്ന 3979 പഠിതാക്കള്‍ പങ്കെടുക്കും. എഴുത്ത്, വായന, ഗണിതം എന്നീ മേഖലകളിലായി പതിനൊന്ന് പ്രവര്‍ത്തനങ്ങളിലൂടെയാണ് പരീക്ഷ പൂര്‍ത്തികരിക്കുക. തെരഞ്ഞെടുത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ, തീരദേശ കോളനികളിലായി 140 കേന്ദ്രങ്ങളിലാണ് പരീക്ഷ.    
പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന നവചേതന പദ്ധതിയുടെ ഭാഗമായി ഏഴ് പട്ടികജാതി കോളനികളില്‍ നിന്നുളള 194 പഠിതാക്കളും മികവുത്സവത്തില്‍ പങ്കെടുക്കും.  ഇവരില്‍ 40 പേര്‍ പുരുഷ•ാരും 154  പേര്‍ സ്ത്രീകളുമാണ്.
 പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സജിതോമസ്, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ്, ക്ലറിക്കല്‍ അസിസ്റ്റന്റ് കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
 

date