Skip to main content

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പ്രത്യേക അദാലത്ത് 

 ജില്ലയിലെ എല്ലാ കുടുംബങ്ങള്‍ക്കും സമയ ബന്ധിതമായി റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിനും റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. ജില്ലാ കലകടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ജില്ലാ സപ്ലൈ ഓഫീസറുടേയും, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയും യോഗത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. ജില്ലയില്‍ റേഷന്‍ കാര്‍ഡിന് അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ പെട്രോള്‍പമ്പുകളിലും പൊതുജനങ്ങള്‍ക്കായി സൗജന്യ ടോയ്‌ലെറ്റ് സംവിധാനം ഒരുക്കിയിട്ടുണ്‍െന്ന് ഉറപ്പുവരുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജനുവരി 31 ന് മുമ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നല്‍കും. ടോയ്‌ലെറ്റ് സംവിധാനം ഒരുക്കിയിട്ടില്ലാത്ത പമ്പുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
മറ്റ് തീരുമാനങ്ങള്‍
*താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ എല്ലാ ബുധനാഴ്ചയും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് പ്രത്യേക അദാലത്തകള്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടറുടെ നേതൃത്ത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകളില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൂടി പരിശോധിച്ച് സമയ ബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കും.
*എല്ലാ മാസവും ജില്ലാ തലത്തില്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി ജില്ലാതല അദാലത്തുകള്‍ സംഘടിപ്പിക്കും.
*ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തിനകം റേഷന്‍ കാര്‍ഡ് നല്‍കും. ഇതിനായി ഐ.ടി.ഡി.പി, അക്ഷയ എന്നിവയുടെ സഹകരണത്തോടെ നിലമ്പൂര്‍ ആദിവാസി മേഖലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
*റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളെ കണ്‍െത്തുന്നതിന് ജില്ലയില്‍ വാര്‍ഡ് തലത്തില്‍ സര്‍വ്വേ സംഘടിപ്പിക്കും.
*എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിന് തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ പ്രത്യേക സര്‍വ്വേ നടത്തും.
* ഫിഷറീസ് മേഖലയിലെ തൊഴിലാളികളില്‍ അര്‍ഹതയുണ്‍ായിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത സാഹചര്യം നിലവിലുണ്‍ോ എന്ന് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ജനിവരി 15 നകം സമര്‍പ്പിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി
*പ്രളയ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കും.
 

date