Skip to main content

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍  ലൈഫ് കുടുംബ സംഗമത്തിനൊരുങ്ങി 800 കുടുംബങ്ങള്‍;   സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിനൊരുങ്ങി 800 കുടുംബങ്ങള്‍.  ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നാളെ (ജനുവരി ഏഴിന്) സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എരമംഗലം കിളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാകലക്ടര്‍ ജാഫര്‍ മലിക് എന്നിവര്‍ മുഖ്യാതിഥികളാകും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ  സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായാണ് ലൈഫ് പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 800 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍ 224 വീടുകളും വെളിയംകോട് ഗ്രാമപഞ്ചായത്തില്‍ 224  വീടുകളുമാണ് ലൈഫ് പി.എം.എ.വൈ യിലൂടെ നിര്‍മ്മിച്ചത്. നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ 110 ഉം മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 165 ഉം ആലംകോട് ഗ്രാമപഞ്ചായത്തില്‍ 89 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. 
 

date