Skip to main content

വളപ്പ് കൃഷി: മത്സ്യവിത്ത് നിക്ഷേപം നടത്തി

വളപ്പ് കൃഷിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പെരുമ്പപ്പുഴയില്‍ കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അദ്ധ്യക്ഷയായി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ആര്‍. സുശീല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  അജിത്ത് മാട്ടൂല്‍, ആര്‍.അജിത,  മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സുഹറാബി, മാടായി ഗ്രാമപഞ്ചായത്ത് അംഗം ഹംസക്കുട്ടി, ഫിഷറീസ്‌ഡെപ്യൂട്ടി ഡയറക്ടര്‍ സി. കെ ഷൈനി. എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാമന്തളി, വെളളച്ചാല്‍ ഭാഗത്ത് അഞ്ച് കര്‍ഷകഗ്രൂപ്പുകളാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 60% ഗുണഭോക്തൃവിഹിതവും, 40% ജില്ലാപഞ്ചായത്ത ്‌സബ്‌സിഡി നല്‍കിയുമാണ് വളപ്പ്കൃഷി നടപ്പിലാക്കുന്നത്. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ താഴ്ചയുളള ജലാശയങ്ങളാണ് ഈ കൃഷിക്കായി തെരഞ്ഞെടുക്കുന്നത്. പരിസ്ഥിതി സൗഹൃദമായ സാഹചര്യങ്ങളില്‍ മുളങ്കുറ്റികളും, വലകളും ഉപയോഗിച്ച് ജലാശയത്തില്‍ വളച്ച്‌കെട്ടി ഗുണമേന്മയേറിയ കാളാഞ്ചി, കരിമീന്‍ വിത്തുകള്‍ നിക്ഷേപിച്ച്കൃഷിചെയ്യുന്നത്.

date