Skip to main content

ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍

മൃഗസംരക്ഷണ വകുപ്പ് അഴീക്കോട് വെറ്ററിനറി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍ കെ എം ഷാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു.   അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന അധ്യക്ഷയായി.  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എം പി ഗിരീഷ് ബാബു പദ്ധതി വിശദീകരിച്ചു.  അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുരേശന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി, കെ കെ കുഞ്ഞമ്പു മാസ്റ്റര്‍, വെറ്ററിനറി സര്‍ജന്‍ ഡോ വി പ്രശാന്ത്, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ പി കെ ഗിരിജ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ മഹിജ, രഘുറാം, പി വി രാജേഷ് എന്നിവര്‍ സംസാരിച്ചു.  ജന്തുക്ഷേമം ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ന വിഷയത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ സി പി പ്രസാദ് ക്ലാസെടുത്തു.

date