അധ്യാപനം ഇനി ആയാസ രഹിതം; കോളര്‍ മൈക്കുമായി ജില്ലാപഞ്ചായത്ത്
അധ്യാപനത്തിലെ ആയാസം കുറക്കുക എന്ന ലക്ഷ്യത്തോടെ കോളര്‍ മൈക്കുമായി ജില്ലാപഞ്ചായത്ത്. ക്ലാസുകളില്‍ 100 വിദ്യാര്‍ഥികള്‍ വരെ ആകുമ്പോള്‍ ക്ലാസ് എടുക്കുന്നതും ശബ്ദം ഏറ്റവും പിറകിലേക്ക് എത്തിക്കുന്നതുള്‍പ്പടെ അധ്യാപനം ആയാസകരമാകുന്നുവെന്ന അധ്യാപകരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനവുമായി ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയത്. കോളര്‍ മൈക്കിലൂടെ അധ്യാപകര്‍ക്ക് ഒരേ സമയം നൂറോളം വിദ്യാര്‍ഥികളുമായി സംവദിക്കാം. റൈസ് ഇന്റര്‍നാഷണല്‍ ആന്റ് കോച്ചിങ്ങ് സെന്ററിന്റെ സഹകരണത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സകുളൂകളില്‍ ഒരോ മൈക്കാണ് വിതരണം ചെയ്യുക. ജനുവരി മാസം അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കും.
മൈക്കിന്റെ വിതരണോദ്ഘാടനം സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസിന് നല്‍കി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്‍ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍, ഡിഡിഇ ടി പി നിര്‍മ്മല ദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments