സിവില്‍ സപ്ലൈസില്‍ ഇന്റര്‍ സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി സമ്പ്രദായം നടപ്പാക്കി
കൊച്ചി: സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഇന്റര്‍ സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി സമ്പ്രദായം നടപ്പിലാക്കി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, ത്രിപുര, ഗോവ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ 11 സംസ്ഥാനങ്ങളിലെ എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുകാര്‍ക്ക് ഇനി മുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും അരി, ഗോതമ്പ് കിലോ രണ്ട് രൂപ വാങ്ങാവുന്നതാണ്. അതുപോലെ കേരളത്തിലെ എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകാര്‍ക്ക് മേല്‍പ്പറഞ്ഞ 11 സംസ്ഥാനങ്ങളില്‍ നിന്നും അരി, ഗോതമ്പ് എന്നിവ മാത്രം എന്‍.എഫ്.എസ്.എ നിരക്കില്‍ വാങ്ങാവുന്നതാണ്. ആദ്യതവണ 50 ശതമാനം വരെ വിഹിതവും തുടര്‍ന്ന് 10 ദിവസത്തിനു ശേഷം ബാക്കി ഭക്ഷ്യധാന്യങ്ങളും എന്ന രീതിയിലായിരിക്കും മേല്‍ പറഞ്ഞ ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകള്‍ക്ക് ലഭിക്കുക.
- Log in to post comments