ഗദ്ദിക 2020: പ്രചാരണ ശില്‍പ്പത്തിന് സമ്മാനം
ജനുവരി 27 ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗദ്ദിക 2020 നാടന്‍ കലാമേളയുടെ പ്രചരണാര്‍ത്ഥം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോളനികള്‍ക്കായി പ്രചാരണ ശില്‍പ്പ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സബ് കമ്മിറ്റികളുടെ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തനത് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണ് സമ്മാനം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകം നടത്തുന്ന മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് സമ്മാനം നല്‍കുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കേണ്ടത്. ജനുവരി 15 നുള്ളില്‍ ആകര്‍ഷകമായ ഉല്‍ന്നങ്ങള്‍ നിര്‍മ്മിക്കാനും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പിക്കുവാനും യോഗത്തില്‍ പ്രൊമോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
- Log in to post comments