Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍  പരപ്പ ബ്ലോക്കിന് മികച്ച നേട്ടം

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിയില്‍ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ച് പരപ്പ ബ്ബോക്ക് പഞ്ചായത്ത്. തൊഴിലുറപ്പിലെ ആസ്തി വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ്  പരപ്പ ബ്ലോക്കിന് . 2.65 കോടി രൂപയാണ് തൊഴിലുറപ്പിനായി  ബ്ലോക്കില്‍ ചിലവഴിച്ചിട്ടുള്ളത്. ഇതില്‍ കോടോം ബേളൂര്‍, പനത്തടി പഞ്ചായത്തുകളാണ് മുന്നില്‍ നില്‍ക്കുന്നത്. 309 വ്യക്തിഗത ആസ്തി വികസന പദ്ധതികളാണ് ബ്ലോക്കില്‍ ഇതിനകം പൂര്‍ത്തീകരിച്ചത്. കൂലിയിനത്തിലും  സാധന-സാമഗ്രി ഇനത്തിലുമായി  ആകെ ചിലവഴിച്ചത്് 2458.49 ലക്ഷം രൂപയാണ്.

 

date