Skip to main content

ലൈഫ് മിഷൻ വെണ്മണി ഗ്രാമപഞ്ചായത്ത് : വീടുകളുടെ താക്കോൽ ദാനം നടന്നു

 ആലപ്പുഴ :വെണ്മണി ഗ്രാമ പഞ്ചായത്തു ലൈഫ്  ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും   പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവു നടന്നു. വെണ്മണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ നിർമ്മാണം  പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈ മാറി   .ലൈഫ് മിഷൻ പദ്ധതി പ്രകാരം പഞ്ചായത്തിൽ 78 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക്  നിർമ്മിച്ച് നൽകിയത്  .
വെണ്മണി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജിത മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ ,പഞ്ചായത്ത് അംഗങ്ങൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ  സന്നിഹിതരായി

 

date