Post Category
വായ്പ വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും ജനുവരി ഒന്‍പതിന്
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്‍പതിന് സ്വയം തൊഴില്‍ പദ്ധതി തുടങ്ങാനാഗ്രഹിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്കായി വായ്പ വിതരണവും, ബോധവല്‍ക്കരണ ക്യാമ്പും, പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിപാടി. കുറഞ്ഞ പലിശ നിരക്കിലുള്ള സ്വയം തൊഴില്‍, വിദ്യഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം, ഭവന പുനരുദ്ധാരണീ, ഉദ്യോഗസ്ഥര്‍ക്കുള്ള വായ്പകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കുള്ള അപേക്ഷ ഫോം വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ അന്നേ ദിവസം നേരിട്ട് ഹാജരാകണമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483-2734114/2734115.
date
- Log in to post comments