താനൂരിന് പുതുവര്‍ഷ സമ്മാനമായി ഇരുപത് പദ്ധതികള്‍
താനൂര്‍ നിയോജക മണ്ഡലത്തിലെ പൂര്‍ത്തികരിച്ച 20 സ്വപ്നപദ്ധതികള്‍ ഈ മാസം നാടിന് സമര്‍പ്പിക്കുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ. താനൂര്‍ നഗരസഭ, താനാളൂര്‍, ഒഴൂര്‍, നിറമരുതൂര്‍, പൊ•ുണ്‍ം, ചെറിയമുണ്‍ം, എന്നീ പഞ്ചായത്തുകളിലെ പണി പൂര്‍ത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഈ മാസം നടക്കുന്നത്. ഇതിന് തുടക്കം കുറിച്ച് ഒഴൂര്‍ പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തികരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ജനുവരി 10ന് (വെള്ളിയാഴ്ച) ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. ഉച്ചക്ക് 12ന് പറപ്പാറപ്പുറത്താണ് ഉദ്ഘാടന ചടങ്ങ്.
ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം, കാട്ടിലങ്ങാടി റെയില്‍വേ ഫൂട്ഓവര്‍ ബ്രിഡ്ജ്, താനൂര്‍ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്, ഉണ്യാല്‍ ഫിഷ് ലാന്റിങ് സെന്റര്‍, താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, പട്ടികജാതി കോളനി നവീകരണം തുടങ്ങി ഇരുപതോളം പദ്ധതികളാണ് ഈ മാസം ഉദ്ഘാടനം നടക്കാനിരിക്കുന്നതെന്ന് വി.അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു.
- Log in to post comments