Skip to main content

പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവരുടെ പ്രത്യേക യോഗം ചേര്‍ന്നു

പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവരുടെ പ്രത്യേക യോഗം അടിമാലി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. വിവിധ രംഗങ്ങളില്‍ തൊഴില്‍ ചെയ്ത് വന്നിരുന്നവര്‍ക്ക് അവരവര്‍ ചെയ്തിരുന്ന തൊഴില്‍ മേഖലകളില്‍ സംഭവിച്ച നഷ്ടം നികത്തുന്നതിന്റെ ഭാഗമാണ് പ്രത്യേക യോഗം ചേര്‍ന്നത്. കാലി വളര്‍ത്തല്‍, കൃഷി, ഫാം, മരപ്പണി തുടങ്ങിയ രംഗങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നവരില്‍ നിന്നും പ്രത്യേകം അപേക്ഷകള്‍ സ്വീകരിച്ച് ധനസഹായം നല്‍കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മഴ, മണ്ണിടിച്ചില്‍ ,ഉരുള്‍പൊട്ടല്‍ തുടങ്ങിയവയില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും കാലി വളര്‍ത്തല്‍ മേഖലയില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഈ രംഗങ്ങളിലേക്ക് തിരിച്ചെത്തുന്നതിനും ധനസഹായം ലഭിക്കും.
 ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്തിയാണ് പഞ്ചായത്ത് ധനസഹായം നല്‍കുക. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന  സര്‍ക്കാര്‍ 250 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, ജനറല്‍  എന്നിങ്ങനെയാണ് തിരിച്ചാണ് ധനസഹായം നല്‍കുന്നത്.അടിമാലി ഗ്രാമപഞ്ചായത്തില്‍ അരഹരായ  പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 68 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന് 13 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് 38 ലക്ഷം രൂപയും ധനസഹായം ലഭിക്കും. യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്‌ഘോടനം ചെയ്തു.വൈസ് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ്, ഭരണ സമിതി അംഗങ്ങളായ കെ.എസ് സീയാദ്, എം എന്‍ ശ്രീനിവാസന്‍, മക്കാര്‍ ബാവ,  മേരി യാക്കോബ്, ശ്രീജ ജോര്‍ജ് തുടങ്ങിവരും 21 വാര്‍ഡുകളില്‍ നിന്നായി 250 തോളം പേരും യോഗത്തില്‍ പങ്കെടുത്തു.
 

date