Skip to main content
കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്നും

കാര്‍ഷികമേള: ചിക്കന്‍ ചീറിപ്പാഞ്ഞത്, ബീഫ് അലാകുല;    വൈവിധ്യങ്ങളുമായി   കുടുംബശ്രീ ഭക്ഷണശാല

 കാന്താരി ചിക്കന്‍ റോസ്റ്റ്,  സരസമ്മ വച്ച ബീഫും കുഴമ്പും, കരിംജീരക കോഴി   വിവിധയിനം പായസങ്ങള്‍ വൈവിധ്യങ്ങള്‍ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നതാണ് കാര്‍ഷിക  മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് . പല  തരങ്ങളിലുള്ള രുചിയര്‍ന്ന  ഭക്ഷ്യവിഭവങ്ങള്‍ കൊണ്ട് തന്നെ    വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി ഇരിക്കുകയാണ് കുടുംബശ്രീയെ ഈ സ്റ്റാളുകള്‍.   തനി നാടന്‍  ഭക്ഷണങ്ങളായ, കഞ്ഞിയും, കപ്പയും,  അതോടൊപ്പം മലബാര്‍ സ്‌പെഷ്യല്‍  ദം ബിരിയാണി, ചട്ടിപ്പത്തിരി, മുട്ട കബാബ്  മുട്ടപ്പത്തിരി  എന്നിവയും ഇവിടെ നിന്നു കഴിക്കാം .
  പുട്ടിന്റെ  വൈവിധ്യങ്ങളുമുണ്ട്. ചിക്കന്‍ പുട്ട് , റാഗി പുട്ട്,  ചെമ്മീന്‍ പുട്ട് എന്നിങ്ങനെ വിവിധയിനം. കപ്പ ബിരിയാണി, പിടി കോഴി, കാന്താരി ചിക്കന്‍ റോസ്റ്റ്, കരി ജീരക കോഴി എന്നിവയും ഈ സ്റ്റാളുകളില്‍ നിന്നും ഒതുങ്ങിയ ബഡ്ജറ്റില്‍ രുചിച്ച് അറിയുവാന്‍ സാധിക്കും.
  കോഴിക്കോടിന്റെ രുചി അറിയുവാന്‍ രണ്ട് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മലബാര്‍ ദം ബിരിയാണി, കുഞ്ഞി തലയണയും, ചിക്കന്‍ ചീറിപ്പാഞ്ഞ്തും, ബീഫ് അലാ കുലയും  കഴിക്കുവാന്‍ വന്‍തിരക്കാണ് ഇവിടെയും, അതോടൊപ്പം പേരു കൊണ്ട് തന്നെ വ്യത്യസ്തമായ ഈര്‍ക്കിലി കോഴി, പുയ്യാപ്ല കോഴി, ജീരക കോഴി, ബട്ടൂര, കായപോള, എന്നിവയും ഇവിടെനിന്ന് രുചിക്കാം.  തനി നാടന്‍ ഭക്ഷണമായ കഞ്ഞി,  കപ്പ, തട്ടില്‍കുട്ടി ദോശ, ചപ്പാത്തി, എന്നിവ തൊടുപുഴയുടെ ഫുഡ് സ്റ്റാളില്‍ പാകം  ചെയ്യുന്നു. പായസത്തിനും ജ്യൂസിനുമായി പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ഇനം  ലഘുഭക്ഷണ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു. ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ വന്‍ ജനത്തിരക്കാണ് കുടുംബശ്രീയുടെ ഈ സ്റ്റാളുകളില്‍ അനുഭവപ്പെടുന്നത്.
 

date