ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ജനുവരി 6, 7 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍
കായിക യുവജനകാര്യ വകുപ്പും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിന് മുന്നോടിയായി ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ജനുവരി 6, 7 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഇടുക്കി ആര്‍.ഡി.ഒ. അതുല്‍ എസ്.നാഥ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഫുട്ബോള്‍ (സെവന്‍സ്), വോളീബോള്‍, വടംവലി (വടംവലി പുരുഷ•ാര്‍ക്ക് 640 കിലോ പരിധിയും, വനിതകള്‍ക്ക് 500 കിലോ പരിധിയുമായിരിക്കും) കബഡി എന്നീ നാല് കായികയിനങ്ങളില്‍ പുരുഷ•ാര്‍ക്കും, വനിതകള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഫുട്ബോള്‍, വടംവലി എന്നീ മത്സരങ്ങള്‍ ഉണ്ടായിരിക്കും. യുവജന ക്ഷേമബോര്‍ഡ്, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, വിവിധ കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കും. ഫുട്ബോള്‍, വോളീബോള്‍, കബഡി എന്നീയിനങ്ങളില്‍ 12 പേര്‍ വീതവും, വടംവലിക്ക് 10 പേര്‍ വീതവുമുള്ള ടീം ലിസ്റ്റ് അയയ്ക്കാം. മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.
മത്സരങ്ങള്‍ക്കായി അംഗീകൃത ക്ലബ്ബുകള്‍, സ്പോര്‍ട്സ് സംഘടനകള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/കോളേജ് മുഖാന്തിരം വരുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. ബീച്ച് ഗെയിംസില്‍ പങ്കെടുക്കുവാന്‍ എന്‍ട്രി ഫീസ് ഈടാക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കുന്ന പുരുഷ•ാര്‍ 18 വയസ്സിനും വനിതകള്‍ 16 വയസ്സിനും മുകളില്‍ പ്രായമുള്ളവരായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ പകര്‍പ്പ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയുമായി ജനുവരി ആറിന് രാവിലെ 8.30 ന് അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജില്ലാതല ബീച്ച് ഗെയിംസ് സംഘാടക സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എല്‍.ജോസഫ്, കോര്‍ഡിനേറ്റര്‍ എല്‍.മായാദേവി, വൈസ് ചെയര്‍മാ•ാരായ ഷേര്‍ളി ആന്റണി, ടോമി വാളികുളം, എസ്.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മത്സരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍: 9446425520, 8547575248.
- Log in to post comments