Skip to main content

ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലയില്‍ ആരംഭിച്ചു

 

 

ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ വിവരങ്ങള്‍ ശേഖരിച്ച് ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഏകോപന സമിതി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്ന് നടപടിക്രമം വിലയിരുത്തിയ ശേഷമാണ്  സെന്‍സസ് ആരംഭിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍  മുഖേന ഓരോ വീട്ടിലും  സ്ഥാപനങ്ങളിലും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്ററിന്‍രെ നേതൃത്വത്തിലാണ് സെന്‍സസ് നടത്തുന്നത്. മാര്‍ച്ച് 31ന് മുമ്പായി സെന്‍സസ് പൂര്‍ത്തിയാക്കും. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം, ഉടസ്ഥത, രജിസ്‌ട്രേഷന്‍, മൂലധനം മുതലായ കാര്യങ്ങള്‍ ചോദിച്ചറിയും. സെന്‍സസ് സമയബന്ധിതമായി തീര്‍ക്കുന്നതിന് എല്ലാവരും എന്യൂമറേററര്‍മാരോട് സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍  അഭ്യര്‍ത്ഥിച്ചു. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് സംരംഭങ്ങളുടെ സെന്‍സസ് എടുക്കുന്നത്. യോഗത്തില്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ആഗസ്റ്റിന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, നാഷണല്‍ സാമ്പിള്‍ സര്‍വ്വെ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറി രാജശ്രീ പി വാര്യര്‍, സി.എസ്.സി ജില്ലാ മാനേജര്‍ ജസ്റ്റിന്‍ ബാബു, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ അജീഷ് ജോസ്, ജില്ലാ വ്യവസായകേന്ദ്രം സൂപ്രണ്ട് രജിത കെ. ആര്‍, സി.എസ്.സി എന്യൂമറേറ്റര്‍ മെര്‍ബിന്‍ മാത്യു, സി.എസ്.സി സൂപ്പര്‍വൈസര്‍ ജെസി തോമസ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സീനത്ത് എന്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date