അഴുത ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനു. 7 ന്) വണ്ടിപ്പെരിയാറില്‍
അഴുത ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 7 ചൊവ്വാഴ്ച ) വണ്ടിപ്പെരിയാറ്റില്‍ നടക്കും. രാവിലെ പത്തിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഗുണഭോക്തൃ കുടുംബ സംഗമം ഇ. എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി അധ്യക്ഷത വഹിക്കും.
അഴുത ബ്ലോക്ക് പരിധിയില്‍ വരുന്ന കുമളി, വണ്ടിപ്പെരിയാര്‍, പെരുവന്താനം, ഏലപ്പാറ, കൊക്കയാര്‍, പീരുമേട് എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലായി ഇതിനകം 1500ലധികം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ആര്‍ മോനിഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രവീണ്‍ വിഷയാവതരണവും നടത്തും. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ദിലീപ്.എം.കെ. നന്ദിയും പറയും.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന യോഗത്തിനു ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുടെ വിശദീകരണവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ തിരിച്ചുള്ള അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments