Skip to main content

ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

 

 

ആലപ്പുഴ: മൃഗക്ഷേമ പദ്ധതിയുടെ ഭാഗമായി ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ ജന്തു ക്ഷേമ ബോധവല്‍കരണ സെമിനാര്‍ നടത്തി. മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടന്ന സെമിനാര്‍ സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി വെറ്റിനറി ഡിസ്‌പെന്‍സറി സര്‍ജന്‍ ഡോ.എസ്. ജയശ്രീ വിഷയം അവതരിപ്പിച്ചു. 

 

ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി സൈമണ്‍, ആലപ്പുഴ ചീഫ് വെറ്റിനറി ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, ചെറിയനാട് വെറ്റിനറി ഡിസ്‌പെന്‍സറി സര്‍ജന്‍ ഡോ.ദിവ്യ ആര്‍. തങ്കം, മാവേലിക്കര ആര്‍.എ.എച്.സി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

date