പള്‍സ് പോളിയോ പരിപാടി ജനുവരി 19ന് ജില്ലയില്‍ 413619 കുട്ടികള്‍ക്ക് പോളിയോ നല്‍കും
ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജനുവരി 19ന് നടക്കും. അഞ്ചുവയസ്സ്ില് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 413619 കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കുന്നത്. ഇതില്‍ 2122 കുട്ടികള്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്. എല്ലാ കുട്ടികളിലും തുള്ളിമരുന്നു ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 3,790 ബൂത്തുകള്‍ ക്രമീകരിച്ചു. യാത്രക്കാരായവര്ക്ക് ജില്ലയിലെ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേകം 79 ബൂത്തുകളും സജ്ജീകരിക്കും. 125 മൊബൈല്‍ ബൂത്തുകളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയങ്ങളിലാണ് പ്രതിരോധ മരുന്ന് പോളിയോ ബൂത്തുകളിലൂടെ നല്‍കുക.
ജില്ലയിലെ പോളിയോ ദിനാചരണ പരിപാടികള്‍ വിജയകരമാക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്നു. യോഗത്തില്‍ ആരോഗ്യവകുപ്പ്് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments