Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, കളമശ്ശേരി ഓഫീസ് സമുച്ചയത്തിലും ഹോസ്റ്റല്‍ സമുച്ചയത്തിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാകുന്നതിനായി മത്സരസ്വാഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 13-ന് വൈകിട്ട് മൂന്നു വരെ. അന്നേ ദിവസം 03.30 ന്  ക്വട്ടേഷനുകള്‍ തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ ഫോറത്തിനും www.industry.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്
കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം വയോജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്തുവരുന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നതാണ്. ട്രൈബ്യൂണല്‍ മുമ്പാകെ വരുന്ന പരാതികള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് ട്രൈബ്യൂണലില്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനലില്‍ പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധതയുളളവര്‍ ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ മുമ്പാകെ ജനുവരി 21-ന് ഉച്ച കഴിഞ്ഞ് രണ്ടിന് അഭിമുഖത്തിന് ഹാജരാകണം.
യോഗ്യത നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം. മുതിര്‍ന്ന പൗരന്മാരുടെയോ ദുര്‍ബല വിഭാഗങ്ങളുടെയോ ക്ഷേമം/വിദ്യാഭ്യാസം/ ആരോഗ്യം/ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിങ്ങനെയുളള മേഖലകളിലോ അതിനോടനുബന്ധപ്പെട്ട മേഖലകളിലോ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങള്‍, എം.എസ്.ഡബ്ലിയു/സൈക്കോളജി യോഗ്യതയുളളവര്‍, കൗണ്‍സലിംഗില്‍ മുന്‍പരിചയം ഉളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9387840783.

12 മത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ്
ജില്ലാതല പ്രോജക്ട് അവതരണം

കൊച്ചി: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ പ്രോജക്ട് അവതരണ മത്സരം  ജനുവരി ആറിന്  എസ് ആര്‍ വി എച്ച് എസ് എസ് എറണാകുളം സ്‌കൂളില്‍ വച്ച് നടന്നു.  എറണാകുളം എ.ഇ.ഒ അന്‍സലാം എന്‍.എക്‌സ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.വി.യു.പി എസ് ഹെഡ്മിസ്ട്രസ് കെ.എസ് മാധുരി ദേവി അധ്യക്ഷത വഹിച്ചു.   കെഎസ്ബി ബി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജ കെ. എസ് സ്വാഗതം ആശംസിച്ചു. മുന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എസ് ബി.ബി രാമചന്ദ്രന്‍ പി.കെ ആംശസകള്‍ പറഞ്ഞു. പ്രോജക്ട് ഫെലോ  ശ്രീരാജ്. എന്‍.കെ കൃതഞ്ജത പറഞ്ഞു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 7ഗ്രൂപ്പുകളാണ് പ്രോജക്ട് അവതരിപ്പിച്ചത്.
ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അന്ന കൂര്യന്‍, അനുരൂപ മണിക്കുട്ടന്‍ ( മാര്‍ ഔഗന്‍ ഹൈസ്‌കൂള്‍ കോടനാട് ) കരസ്ഥമാക്കി. രണ്ടാീ സ്ഥാനം നന്ദന പി.വി , മുബ്രസ (ജി.എച്ച് എസ് ബിനാനിപുരം) എന്നിവര്‍ നേടി.
സീനിയര്‍ വിഭാഗത്തില്‍ സുഹൈല അമീര്‍, ഫാത്തിമ ഫിസ ( ഗവ: ഗേള്‍സ് എച്ച്.എസ്.എസ് പെരുമ്പാവൂര്‍ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂബി ജോബ്, വിസ്മയ കെ.എസ് (സെന്റ് ജോസഫ് . ഇ എം.എച്ച്.എസ് തൃക്കാക്കര) എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനം നേടി.
സമാപന ചടങ്ങില്‍ പി.കെ രാമചന്ദ്രന്‍, ഡോ.ഷാജു തോമസ് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വ്വീസ്
പരീക്ഷാ പരിശീലനം

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരള അഡ്മിനസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷാ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയാണ്. ഗവ:കോളേജ് മണിമലക്കുന്ന്, ഗവ:കോളേജ് തൃപ്പൂണിത്തുറ എന്നീ കോളേജുകളിലാണ് പരിശീലനം. ജനുവരി 11-ന് രാവിലെ ഒമ്പതിന് ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 22 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. താത്പര്യമുളളവര്‍ ഇനി പറയുന്ന നമ്പരില്‍ വിളിക്കാം. ഫോണ്‍ 0484-2428071, 8078708370, 9605975196.

ജില്ലാ വികസന സമിതി യോഗം
കൊച്ചി: ജില്ലാ വികസന സമിതി യോഗം ജനുവരി 25 -ന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

യുവജന കമ്മീഷന്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അദാലത്ത് 14-ന്
കൊച്ചി: ജനുവരി 10-ന് രാവിലെ 11-ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്താനിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ അദാലത്ത് ജനുവരി 14-ലേക്ക് മാറ്റി. വേദിക്കും സമയത്തിനും മാറ്റമില്ല.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കൊച്ചി: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എറണാകുളം ഗവണ്മണ്ട് ഗസ്റ്റ് ഹൗസില്‍ വെച്ച് 9-1-2020-ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍മാരായ കൂട്ടായി ബഷീര്‍, കെ.എ. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ബിന്ദു, സീനിയര്‍ ആഡിറ്റര്‍ നിത.എം എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും, കടാശ്വാസ അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.
വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 136 കേസുകള്‍ കമ്മീഷന്‍ ഇന്ന് പരിഗണിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കാക്കനാട്, തൃപ്പൂണിത്തുറ ശാഖകളില്‍ നിന്നെടുത്ത രണ്ട് വായ്പകള്‍ക്ക് കൂടി 2,42,750 കടാശ്വാസം അനുവദിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.
കാലഹരണപ്പെട്ട വായ്പയില്‍ വായ്പക്കാര്‍ക്ക് നിയമ പ്രകാരം ബാദ്ധ്യത യില്ലാത്തതിനാല്‍ കടാശ്വാസം അനുവദിക്കാന്‍ നിയമ പ്രകാരം സാധിക്കാതെ വരുന്ന കാര്യം കമ്മീഷന്‍ അതാത് സംഘങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി. അത്തരം കേസുകളില്‍ വായ്പ തുക ഈടാക്കുന്നതിന് നിയമ പ്രകാരം സംഘങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് കാലഹരണ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന് തെളിയിക്കേണ്ട ബാദ്ധ്യത സംഘങ്ങള്‍ക്കുണ്ട്. താഴെ പറയുന്ന മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 23 മത്സ്യത്തൊഴിലാളികളുടെ 1,68,344/ രൂപ, ഞാറക്കല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 6 മത്സ്യത്തൊഴിലാളികളുടെ 3 ലക്ഷം രൂപ, ചെറായി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 9 മത്സ്യത്തൊഴിലാളികളുടെ 90,000/- രൂപ, മറുവക്കാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 2 മത്സ്യത്തൊഴിലാളികളുടെ 20,000/- രൂപ, ചെറായി-മുനമ്പം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 4 മത്സ്യത്തൊഴിലാളികളുടെ 32,784/- രൂപ, അഴീക്കല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 29 മത്സ്യത്തൊഴിലാളികളുടെ 1,90,000/- രൂപ, മാനാശ്ശേരി-ഫോര്‍ട്ട് കൊച്ചി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 22 മത്സ്യത്തൊഴിലാളികളുടെ 1,37,630/- രൂപ, ചെല്ലാനം-കണ്ടക്കടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 20 മത്സ്യത്തൊഴിലാളികളുടെ 18,97,000/- രൂപ ഉള്‍പ്പെടെ 115 മത്സ്യത്തൊഴിലാളികളുടെ 28,40,758/- രൂപ കാലഹരണപ്പെട്ട വായ്പയായി കണക്കാക്കി മത്സ്യത്തൊഴിലാളികളെ ഋണബാദ്ധ്യതയില്‍ നിന്ന് മുക്തമാക്കുന്നതിന് നിര്‍ദ്ദേശിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രണ്ട് ആഴ്ചക്കകം രേഖാമൂലം തെളിവുകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന  സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റ്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, കളമശ്ശേരി ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാകുന്നതിനായി മത്സരസ്വാഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 17 വൈകിട്ട് മൂന്നു വരെ. അന്നേ ദിവസം 03.30ന്  ക്വട്ടേഷനുകള്‍ തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ ഫോറത്തിനും www.industry.kerala.gov.inwww.kied.info  എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

date