അറിയിപ്പുകള്
ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന
കൊച്ചി: സംസ്ഥാനത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (ജനറല്‍ ആന്റ് സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പര്‍ 225/17 & 226/17) തസ്തികകളിലേക്ക് 2019 ഡിസംബര്‍ 13-ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതല്‍ 22 വരെ (18, 19 ഒഴികെ) കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള പബ്ലിക് സര്‍വീസ് കമ്മീഷന് മേഖലാ ഓഫീസില്‍ നടത്തും. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0495-2371500.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 101 അങ്കണവാടികള്‍ക്ക് പ്രീസ്കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786680.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക് ലെറ്റര്‍പാടുകള്‍ അച്ചടിച്ചു നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുളള റണ്ണിങ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 23-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കുന്നതായിരിക്കും. ലെറ്റര്പാടിന്റെ മാതൃക പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനില്‍ പരിശോധനയ്ക്ക് ലഭിക്കും.
കൊച്ചി നഗരസഭയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുന്ന വിവിധ പൊതുപരിപാടികളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും നോട്ടീസ് പ്രിന്റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുളള റണ്ണിങ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 23-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കുന്നതായിരിക്കും.
കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ ഫോറങ്ങള്‍, രസീതുകള്‍, രജിസ്റ്ററുകള്‍ എന്നിവ അച്ചടിച്ച് സപ്ലൈ ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 23-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.corporationofcochin.net / www.lsg.kerala.gov.in സന്ദര്‍ശിക്കുക.
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്
പെന്ഷന് വിതരണം തുടങ്ങി
കൊച്ചി: കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കായംകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിന്റെ പരിധിയില്‍ വരുന്ന എറണാകുളം, തൃശ്ശൂര്‍, ജില്ലകളിലെ പെന്ഷന് വിതരണം തുടങ്ങി 2019 ഡിസംബര്‍ 15 ന് മുമ്പ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുള്ളതും ഇതുവരെ പെന്ഷന് തുക ലഭിച്ചിട്ടില്ലാത്തതുമായ പെന്‍ഷന്‍കാര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, പെന്ഷന് കാര്‍ഡ് /പെന്ഷന് ബുക്ക് എന്നിവ ജനുവരി 18 ന് മുന്‍പായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കുകയോ 0479-2446518 നമ്പരുമായി ബന്ധപ്പെടുകയോ ചെയ്യണം.
- Log in to post comments