Skip to main content

ഗസ്റ്റ് ഇന്സ്ട്രക്ടര്‍ നിയമനം

 

 

 

 

ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം,  സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുളളവര്‍ ജനുവരി 13 ന് രാവിലെ 10.30 മണിക്ക് ഒറിജിനല്‍ സര്ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ എത്തണം. ഫോണ്‍ 0495 2988988.

 

 

date