Post Category
പെന്ഷന് വിതരണം ആരംഭിച്ചു
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കായംകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലെ പെന്ഷന് വിതരണം തുടങ്ങി. 2019 ഡിസംബര്‍ 15 ന് മുന്‍പ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുള്ളതും ഇതുവരെ പെന്ഷന് തുക ലഭിച്ചിട്ടില്ലാത്തതുമായ പെന്‍ഷന്‍കാര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, പെന്ഷന് കാര്‍ഡ് / പെന്ഷന് ബുക്ക് എന്നിവ 18 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കുകയോ 04792446518 എന്ന നമ്പരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments