വൈദ്യുതി മീറ്റർ റീഡിങ് മൊബൈൽ ആപ്പിൽ
കോർപറേഷനിൽ ഇനി മുതൽ വൈദ്യുതി മീറ്റർ റീഡിങ് മൊബൈൽ ആപ്പിലൂടെ അറിയാം. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതി മീറ്റർ റീഡിങ് ആൻഡ്രോയ്ഡ് ആപ്പിൽ ലഭിക്കുന്നത്. 5 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ആസ്ഥാനമായ ദിനേശ് ഐ ടി സിസ്റ്റംസാണ് ആപ്പ് വികസിപ്പിച്ചത്. വൈദ്യുതി മീറ്ററുകളിൽ ക്യു ആർ കോഡ് പതിപ്പിക്കും. ആപ്പ് ഉപയോഗിച്ച് മീറ്റർ റീഡർ സ്‌കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വിവരങ്ങൾ മുഴുവൻ ലഭിക്കും. തുടർന്ന് റീഡിങ് രേഖപ്പെടുത്തുമ്പോൾ തന്നെ കോർപറേഷൻ വൈദ്യുതി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലെ ഡാറ്റാ ബേസിലേക്ക് നേരിട്ട് രേഖപ്പെടുത്തും. സമയ ലാഭത്തിന് പുറമെ റീഡിങ് പൂർണമായും കടലാസ് രഹിതവുകയും ചെയ്യും. ഇതിനു പുറമെ വൈദ്യുതി ബില്ല് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മെസേജായി അയക്കുന്ന സംവിധാനവും ഉടൻ നടപ്പിലാകും. പദ്ധതി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.
- Log in to post comments