Skip to main content

ഊത്രാളിക്കാവ് പൂരം : സ്ഥിരം മാഗസിൻ റൂമിനായി സ്ഥലപരിശോധന കർശനമാക്കും

ഊത്രാളിക്കാവ് പൂരത്തിന് സ്ഥിരമായ മാഗസിൻ റൂം നിർമ്മിക്കുന്നതിനായി ഹൈക്കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ പ്രദേശത്ത് മാഗസിൻ റൂം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന കർശനമാക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതേവരെ താത്കാലിക മാഗസിൻ റൂമാണ് ഊത്രാളിക്കാവിൽ ഉണ്ടായിരുന്നത്. ഇത് സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.
മുനിസിപ്പൽ ചെയർപേഴ്സൻ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങിയ സമിതിയാണ് മാഗസിൻ റൂമിനായി സ്ഥലം പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുക. ഇതുമായി ബന്ധപ്പെട്ട് വിശദമായ യോഗം ഉടൻ ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എഡിഎം റെജി പി ജോസഫ്, കൃഷി ഓഫീസർ സി ആർ രേഖ തുടങ്ങിയവർ പങ്കെടുത്തു.

date