Skip to main content

ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

കേരള ഇന്നൊവേഷൻ ദിനത്തിന്റെ ഭാഗമായി കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 23ന് ജഗതി ഡി.പി.ഐ ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിൽ സർക്കാർ, എയ്ഡഡ്, നോൺ എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ടെക്‌നോളജി, ഇന്നൊവേഷൻ, കെ-ഡിസ്‌കിന്റെ നൂതന പദ്ധതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം. അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം സ്വീകരിക്കും. ആദ്യം രജിസ്‌ട്രേഷൻ നടത്തുന്ന 150 ടീമുകൾ മാത്രമേ മത്സരത്തിനുള്ള യോഗ്യത നേടുകയുള്ളു.  kdisc.kerala.gov.in ൽ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയുമാണ്. മൂന്നാം സമ്മാനത്തിന് 10,000 രൂപയും നാലും അഞ്ചും ആറും സ്ഥാനം നേടുന്നവർക്ക് 2,000 രൂപ വീതവും നൽകും. വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും ഇതോടൊപ്പം നൽകും. ഫോൺ: 9495415256.
പി.എൻ.എക്സ്.106/2020

 

date