ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാ സംഗമം 18ന്
ആലപ്പുഴ: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ലൈഫ് മിഷന് വഴി വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ജനുവരി 18 ന് വൈകീട്ട് മൂന്നു മണിക്ക് ടി.ഡി.മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ലൈഫ് വീടുകളുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും ജില്ലാതല സംഗമവും പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് സമ്മേളനത്തില്‍ നിര്‍വഹിക്കും.
ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടായിരത്തിന് മുകളില്‍ ഗുണഭോക്താക്കളെയും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതിയുടെ ആദ്യ യോഗം തീരുമാനിച്ചു. ബ്ലോക്ക് തല കുടുംബസംഗമവും ജില്ലയില്‍ നടന്നു വരുന്നുണ്ട്.
ജില്ലാതല സംഗമത്തില്‍ ഓരോ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗുണഭോക്താവും അവിടുത്തെ കൗണ്‍സിലര്‍ അല്ലെങ്കില്‍ മെമ്പര്‍ എന്നിവരും, എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഗമത്തിന് മുമ്പ് 13677 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സംഘാടക സമിതിയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
പങ്കെടുക്കുന്ന ലൈഫ് മിഷന് ഗുണഭോക്താക്കളെ ജില്ലാതലസംഗമത്തില് ആദരിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനം ഉണ്ടാകും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നിര്‍വഹണ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരെയും യോഗത്തില്‍ ആദരിക്കും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര് ദേവദാസ്, ഡെപ്യൂട്ടി കളക്ടര്‍ സ്വര്‍ണമ്മ, ജില്ലാ ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഉദയസിംഹന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ഗുണഭോക്താക്കള്‍ക്ക് വീടിന്റെ ഒപ്പം ജീവനോപാധി ഉറപ്പു വരുത്തുന്നതിനു സഹായകമായ നടപടികളെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജില്ലാതല സംഗമം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഒരുക്കി ഇവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ അടിയന്തരമായി എത്തിച്ചുകൊടുത്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
- Log in to post comments