റിപ്പബ്ലിക്ദിന പരേഡ്: ഒരുക്കങ്ങള്‍ വിലയിരുത്തി
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ജനുവരി 26 ന് രാവിലെ എട്ടിന് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്, രാവിലെ 6.45 ന് സിവില്‍ സ്റ്റേഷനില്‍ നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് നടത്തുന്ന പ്രഭാതഭേരി എന്നിവയുടെ ഒരുക്കങ്ങള്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം - എക്സൈസ് വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്കൂളുകളിലെയും സീനിയര്‍ - ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട്സ്-ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് എന്നിവരടങ്ങിയ 36 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. ജനുവരി 22നും 23 നും പരേഡിന്റെ റിഹേഴ്സല്‍ നടക്കും. 24 ന് ഡ്രസ്സ് റിഹേഴ്സലും നടക്കും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുഖ്യാതിഥി പതാക ഉയര്‍ത്തുകയും പരേഡ് പരിശോധിക്കുകയും ചെയ്യും. പരേഡിന് മുമ്പ് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മുഖ്യാതിഥി ആദരാഞ്ജലി അര്‍പ്പിക്കും. രാവിലെ 6.45 ന് സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രഭാതഭേരി ജില്ലാ കലക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
എം.എസ്.പി., പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, സ്കൂള്‍, കോളജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments