Post Category
കെ.എ.എസ് പരിശീലനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷ കോച്ചിങ് നടത്തുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരീശിലനം. താത്പര്യമുള്ളവര്‍ക്ക് ജനുവരി 11ന് രാവിലെ 9.30 മുതല്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളജിലെ സ്മാര്‍ട്ട് റൂമില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ഫോണ്‍: 9446753906, 9744151000.
date
- Log in to post comments