ട്രഷറി ജീവനകാര്‍ക്ക് തുണിസഞ്ചി വിതരണം ചെയ്തു
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാട്രഷറി ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബായ ടെക്കോമിന്റെ പ്രവര്‍ത്തകര്‍ ട്രഷറി ജീവനകാര്‍ക്ക് തുണിസഞ്ചി വിതരണം ചെയ്തു. ജില്ലാ സീറോ വേസ്റ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും തുണി സഞ്ചി വിതരണം ചെയ്യും. ജീവനക്കാര്‍ തങ്ങളുടെ പക്കലുള്ള പഴയ വസ്ത്രങ്ങള്‍ സീറോ വേസ്റ്റ് പദ്ധതിയുടെ വളണ്ടിയര്‍മാരെ ഏല്‍പിച്ചാല്‍ തുണിസഞ്ചികള്‍ നിര്‍മിച്ച് നല്‍കുമെന്ന് സീറോ വേസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. വിതരണ ചടങ്ങ് ജില്ലാട്രഷറി ഓഫീസര്‍ സി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജി പ്രവീണ്‍, ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.വി മുരളിമോഹന്‍, സീറോ വേസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.മുഹമ്മദ് റസീന്‍, അസീബ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments