Skip to main content

ചരിത്രമുറങ്ങുന്ന തിരൂരില്‍ ചരിത്രം കുറിച്ച് നഗരസഭയിലെ ലൈഫ് കുടുംബ സംഗമം

തിരൂര്‍ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.സഫിയ ടീച്ചര്‍ അധ്യക്ഷയായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച 175 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കാളികളായി. പൊതു ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക ജാതി വികസനം, ഫിഷറീസ്, കുടുംബശ്രീ, വ്യവസായം, റവന്യു തുടങ്ങി പതിനെട്ടോളം സ്റ്റാളുകും അദാലത്തിനായി ഒരുക്കിയിരുന്നു.
തിരൂര്‍ നഗരസഭ സെക്രട്ടറി എസ്.സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭയിലെ വിവിധ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
 

date