Skip to main content

വായ്പ വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും  സംഘടിപ്പിച്ചു രണ്‍ുകോടി രൂപ വിതരണം ചെയ്തു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്കും ഗുണഭോക്താക്കള്‍ക്കുമായി വായ്പ വിതരണവും പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും  സംഘടിപ്പിച്ചു. പരിപാടി പി ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 92 ഗുണഭോക്താക്കള്‍ക്കായി രണ്‍ു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. വിതരണോദ്ഘാടനം  മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ നിര്‍വഹിച്ചു. 
മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 500 പേര്‍  പെങ്കെടുത്തു. കോര്‍പറേഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് വണ്‍ൂര്‍ ഉപജില്ലാ മാനേജര്‍ എം.ടി മുഹമ്മദ് ഹനീഫ ക്ലാസ്സെടുത്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പി.വി മധുസൂദനന്‍, ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ലത, കെ.എസ്.ബി.സി.ഡി.സി. സീനിയര്‍ അസിസ്റ്റന്റ് കെ.മധു തുടങ്ങിയവര്‍ സംസാരിച്ചു. 
 

date