Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്; 20 പരാതികള്‍ തീര്‍പ്പാക്കി

  സംസ്ഥാന വനിത കമ്മീഷന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച 75 പരാതികളില്‍ 20 എണ്ണം തീര്‍പ്പാക്കി. നാല് പരാതികളില്‍ പോലീസിന്‍റെ റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. 50 എണ്ണം അടുത്ത അദാലത്തിലേക്ക്  മാറ്റിവച്ചു.
കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, എം.എസ് താര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. ഡയറക്ടര്‍ വി.യു.കുര്യാക്കോസും പങ്കെടുത്തു. അടുത്ത അദാലത്ത് ജനുവരി 29 ന് നടക്കും.

date