ശബരിമല മകരവിളക്ക്: ഡ്യൂട്ടി മജിസിട്രേറ്റുമാരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചു
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വകുപ്പുകളുടെ ഏകോപനത്തിനും ക്രമസമാധാനപാലനം ക്രമീകരിക്കുന്നതിനും ഡെപ്യൂട്ടികലക്ടര്മാരെ ഡ്യൂട്ടി മജിസിട്രേറ്റുമാരായും തഹസീല്‍ദാര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയോഗിച്ച് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. മകരവിളക്ക് കഴിയുന്നതുവരെയാണ് ചുമതല. സ്ഥലം, ഡ്യൂട്ടി മജിസ്ട്രേറ്റ്, എശ്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന ക്രമത്തില്‍-
കുമളി-ഹരികുമാര്‍ എസ്, ഡെപ്യൂട്ടി കലക്ടര്‍, എല്‍.എ , മൂന്നാര്‍ - രാധാകൃഷ്ണന് കെ, തഹസീല്‍ദാര്‍ (എല്‍.ആര്), ദേവികുളം , എം.ബാബു, ആര്.ആര് തഹസീല്‍ദാര്‍, നെടുങ്കണ്ടം, പാഞ്ചാലിമേട്, പരുന്തുംപാറ, മുക്കുഴി- സാബു കെ ഐസക്, ഡെപ്യൂട്ടികലക്ടര്‍ (എല്‍.ആര്) വി.ആര് ചന്ദ്രന്‍പിള്ള , സ്പെഷ്യല്‍ തഹസീല്‍ദാര്‍, എല്‍.എ ഓഫീസ്, തൊടുപുഴ , അനില്‍കുമാര്‍ കെ.എസ്, സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കലക്ട്രേറ്റ്, ഇടുക്കി , ഉപ്പുപാറ, പുല്ലുമേട്- ആന്റണി സ്കറിയ, അൗീഷണല് ജില്ലാ മജിസ്ട്രേറ്റ് - വിന്‍സെന്റ് ജോസഫ്, തഹസീല്‍ദാര്‍, ഇടുക്കി , എം.കെ.ഷാജി, തഹസീല്‍ദാര്‍, പീരുമേട് , സത്രം, കോഴിക്കാനം, വള്ളക്കടവ്- അതുല്‍ സ്വാമിനാഥ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇടുക്കി - മുഹമ്മദ്കുഞ്ഞ്.എ, എസ്.എസ്, ആര്.ഡി.ഒ ഓഫീസ്, ഇടുക്കി , ജാഫര്‍ഖാന്‍ , തഹസീല്‍ദാര്‍, എല്‍.ആര്, പീരുമേട് .
താല്‍ക്കാലിക ബാരിക്കേഡിംഗ്, കുടിവെള്ള സംവിധാനം, താല്‍ക്കാലിക വെളിച്ച സംവിധാനം, മെഡിക്കല്‍ ടീം, ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റി, കെ.എസ്.ആര്.ടി.സി സംവിധാനം, താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനം, വാനങ്ങളുടെ പാര്‍ക്കിംഗ്, ഭക്ഷണസാധനങ്ങളുടെ വില ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് നോഡല്‍ ഓഫീസറായി ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെയും ഡ്യൂട്ടി/ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ഏകോപനം നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്കറിയയെയും നിയമിച്ചിട്ടുണ്ട്.
- Log in to post comments