ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം 13ന്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തിങ്കളാഴ്ച (13) രാവിലെ 10 മുതല്‍ തടിയമ്പാട് ഫാത്തിമ മാതാ പാരീഷ്ഹാളില്‍ നടത്തും. കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടര്‍ എച്ച്.ദിനേശന് വിശിഷ്ടാതിഥിയാകും. സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആണ് ലൈഫ് മിഷന്. കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 6 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 993 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ളത്. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. ജില്ലാതല ലൈഫ് ഗുണഭോക്തൃ സംഗമം ജനുവരി 19ന് നെടുങ്കണ്ടത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.
- Log in to post comments