ലൈഫ് മിഷൻ ജില്ലാ തല കുടുംബ സംഗമം: സ്വാഗത സംഘം രൂപീകരിച്ചു
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ ജില്ലയിൽ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ തല കുടുംബ സംഗമത്തിനോട് അനുബന്ധിച്ചു സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മേരി തോമസ് ചെയർപേഴ്‌സണും, ജില്ലാ കളക്ടർ എസ് ഷാനവാസ് കൺവീനറും ആയാണ് സ്വാഗതസംഘം രൂപീകരിച്ചത്. മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ സി രവീന്ദ്രനാഥ് , അഡ്വ വി എസ് സുനിൽകുമാർ, ഗവ ചീഫ് വിപ് അഡ്വ കെ രാജൻ എന്നിവരാണ് രക്ഷാധികാരികൾ. ജില്ലയിലെ എംപിമാർ, എംഎൽ എമാർ ഉപരക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് വൈസ് ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ ജോയിന്റ് കൺവീനറുമാണ്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ് റിസപ്ഷൻ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്‌സണും, ഡിക്സൺ കെ ജെ പ്രോഗ്രാം കമ്മിറ്റി ചെയർമാനും, മഞ്ജുള അരുണൻ എൻഡോവ്‌മെന്റ് കമ്മിറ്റി ചെയര്‌പേഴ്‌സണും, ജില്ലാ പഞ്ചായത്ത് അംഗം ശങ്കര നാരായണൻ ടി ജി റിഫ്രഷ്‌മെന്റ് കമ്മിറ്റി ചെയർമാനും ആകും ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും സേവന വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംഘാടകസമിതി അംഗങ്ങൾ ആകും.
- Log in to post comments