Skip to main content

കൊടകര ബ്ലോക്ക് ലൈഫ് മിഷൻ: കുടുംബസംഗമവും അദാലത്തും 12 ന്

കൊടകര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 12 രാവിലെ 10.30 ന് പുതുക്കാട് സീജി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ് അദ്ധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. ജില്ലാ വനിത ക്ഷേമ ഓഫീസർ എം മിനി ആമുഖപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അമ്പിളി ശിവരാജൻ, പി ആർ പ്രസാദൻ, കെ രാജേശ്വരി, പി സി സുബ്രൻ, ഷീല മനോഹരൻ, ശ്രീജ അനിൽ ജയശ്രീ കൊച്ചുഗോവിന്ദൻ എന്നിവർ ആശംസ നേരും. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് ബൈജു സ്വാഗതവും സെക്രട്ടറി പി ആർ അജയഘോഷ് നന്ദിയും പറയും.

date