എംബിഎ സ്പോർട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബി.എ. (ഫുൾടൈം) 202022 ബാച്ചിലേയ്ക്ക് പ്രവേശനം ജനുവരി 14 സിവിൽ ലെയിൻ റോഡിലുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ രാവിലെ 11 മുതൽ നടക്കും.
കേരള സർവ്വകലാശാലയുടെയും എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളൽഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതേവരെ അപേക്ഷ ഫോറം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്പോർട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ www.kicmakerala.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 8547618290, 9995302006.
- Log in to post comments