Post Category
കെ-ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 14 മുതല്‍
ആലപ്പുഴ: മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സെന്ററുകളില്‍ നവംബര്‍ മാസം നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ ജനുവരി 14നും കാറ്റഗറി രണ്ട് ജനുവരി 15,16 തീയതികളിലും കാറ്റഗറി മൂന്നിന് 17നും കാറ്റഗറി നാല് ജനുവരി 18നും നടക്കും. ഹാള്‍ ടിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ആയതിന്റെ പകര്‍പ്പും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments