Post Category
പൂച്ചാക്കല്‍ പൊതുമാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് പൂച്ചാക്കലില്‍ നിര്‍മ്മിച്ച പൊതുമാര്‍ക്കറ്റ് കെട്ടിടം അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്, തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ആര്‍ പുഷ്‌കരന്‍, ജില്ലാ പഞ്ചായത്തംഗം പി.എം പ്രമോദ്, എബ്രഹാം ജോര്‍ജ്ജ്, രതി നാരായണന്‍, പി. ശശികല, മിനി രമേശന്‍, വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു. 1.4 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്.
date
- Log in to post comments