Skip to main content

പെട്രോള്‍ പമ്പ് പരാതി പരിഹാര യോഗം 23ന് : പരാതികള്‍ 20 വരെ സ്വീകരിക്കും

 

 

ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍,  ഡീസല്‍ എന്നിവയുടെ  അളവില്‍ കൃത്രിമം, പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 23 ന് രാവിലെ 11 ന് പെട്രോ പ്രോഡക്ട്‌സ് ഗ്രീവന്‍സ് റിഡ്രസ്സല്‍  ഫോറം യോഗം ചേരും. നിയമസഭ അംഗങ്ങള്‍,  ഓയില്‍ കമ്പനി പ്രതിനിധികള്‍,  പെട്രോള്‍പമ്പ് പ്രതിനിധികള്‍,  ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍,  ജില്ലാ സപ്ലൈ ഓഫീസര്‍,  പോലീസ്,  ഉപഭോക്തൃ  സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഫോറം. ഉപഭോക്താക്കളുടെ പരാതികള്‍ ജനുവരി 20ന് വൈകീട്ട് അഞ്ചിനകം താലൂക്ക് സപ്ലൈ ഓഫീസുകള്‍/ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505541

date