സമ്മദിദായകപ്പട്ടിക: ഒബ്സര്‍വറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്മദിദായകപ്പട്ടിക നിരീക്ഷകന് പി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ ചേബറില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവരെ കണ്ടെത്തി പേര് ചേര്‍ക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ കാരണം കാണിക്കണമെന്നും യോഗത്തില്‍ ഒബ്സര്‍വര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഐ.സി.ഡി.എസ് മുഖേന പ്രചരണം ഉറപ്പാക്കാന്‍ ജില്ലാ കലക്ടറോട് നിരീക്ഷകന് നിര്‍ദ്ദേശിച്ചു. ജില്ലയില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) ന്റെ ആഭിമുഖ്യത്തില്‍ പ്രചരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്കി. ജില്ലയില്‍ മുന്‍ വര്‍ഷത്തിലും, നടപ്പു വര്‍ഷത്തിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരുടെ കണക്ക് താരതമ്യം ചെയ്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഒബ്സര്‍വര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ അതത് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക വിവരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ഒബ്സര്‍വര്‍ അറിയിച്ചു. യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ദിനേശ് കുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments