Skip to main content

ലൈഫ്മിഷന്‍ : ചിറ്റൂര്‍ ബ്ലോക്കിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 18 ന്

 

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റൂര്‍, തത്തമംഗലം നഗരസഭാപരിധിയിലെയും ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 18 ന് കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജനുവരി 13 ന് രാവിലെ 10.30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബ സംഗമ ദിനത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍  ലഭ്യമാക്കുന്നതിന് കുടുംബ സംഗമ ദിനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി.വകുപ്പ് (അക്ഷയ കേന്ദ്രം), ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വ മിഷന്‍, വനിത ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് എന്നിവയുടെ സഹായമാണ് ലഭ്യമാകുക.

date